ദോഹയില്‍ നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ്

air india to repatriate indians from gulf

ദോഹ: ദോഹ-ഡല്‍ഹി റൂട്ടിന് പിന്നാലെ ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ മുംബൈയിലേക്കും സേവനം ആരംഭിക്കുന്നു. ഫെബ്രുവരി 21 മൂതല്‍ ആഴ്ച്ചയില്‍ മൂന്ന് സര്‍വീസാണ് മുംബൈയിലേക്ക് ഉണ്ടാവുക.

വെള്ളി, ഞായര്‍, ചൊവ്വ ദിസങ്ങളില്‍ എയര്‍ ഇന്ത്യയുടെ എഐ970 ഡ്രീംലൈനര്‍ വിമാനം ഉച്ചയ്ക്ക് 12.45ന് ദോഹയില്‍ നിന്ന് പുറപ്പെടും. മുംബൈയില്‍ വൈകീട്ട് 6.45നാണ് ഇറങ്ങുക. മുംബൈയില്‍ നിന്ന് നേരിട്ടുള്ള വിമാനം രാവിലെ 10.30ന് പുറപ്പെട്ട് 11.15ന് ദോഹയിലെത്തും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ച്ചയില്‍ അഞ്ച് ദിവസം നടത്തുന്ന ദോഹ-മുംബൈ സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യയുടെ പുതിയ സേവനം ആരംഭിക്കുന്നത്.

മാര്‍ച്ച് 29ന് തുടങ്ങുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ സമയം മാറും. മാര്‍ച്ച് 29 മുതല്‍ മുംബൈ-ദോഹ വിമാനം രാവിലെ 11.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് ദോഹയില്‍ ലാന്റ് ചെയ്യും. ദോഹയില്‍ നിന്ന് മുംബൈയിലേക്ക് ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് രാത്രി 8ന് എത്തിച്ചേരും.

പുതിയ വിമാന സര്‍വീസിന്റെ ബുക്കിങ് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ആരംഭിച്ചു. ദോഹ-മുംബൈ എക്കോണമി ടിക്കറ്റിന് 735റിയാല്‍ മുതലാണ് വില.

നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നീ വിമാനങ്ങളാണ് ഈ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നത്.

Content Highlights: Air India to add another route from Doha starting February