Friday, January 28, 2022
HomeNewsfeedഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി എയര്‍ ഇന്ത്യ

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി എയര്‍ ഇന്ത്യ

ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ആഗസ്ത് 1 മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് അധിക സര്‍വീസുകള്‍ നടത്തുക.

കേരളത്തില്‍ കൊച്ചിയിലേക്ക് പുതിയ സര്‍വീസുണ്ട്. ഇതിന് പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് വിമാനം പറക്കുക. മൂന്ന് നഗരങ്ങളിലേക്കും ആഴ്ച്ചയില്‍ രണ്ട് തവണ വീതമാണ് സര്‍വീസുണ്ടാവുക.

ദോഹ-കൊച്ചി സര്‍വീസ് ചൊവ്വയും വ്യാഴവും കൊച്ചി-ദോഹ സര്‍വീസ് ബുധനും വെള്ളിയുമാണ്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ദോഹ-ഹൈദരാബാദ് സര്‍വീസ്. തിരിച്ചും ഇതേ ദിവസങ്ങളില്‍ വിമാനമുണ്ടാവും.

ദോഹയില്‍ നിന്ന് മുംബൈയിലേക്ക് ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ വെബ്‌സൈറ്റ് അറിയിച്ചു. മുബൈയില്‍ നിന്ന് ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി എന്നീ അഞ്ച് ദിവസങ്ങളിലും സര്‍വീസ് ഉണ്ടാവും.

നിലവില്‍ മൂന്നിടങ്ങളിലേക്കും വണ്‍വേ ടിക്കറ്റിന് 450 ഖത്തര്‍ റിയാല്‍ മുതലാണ് നിരക്ക്. നിലവില്‍ ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്കും അമൃത്‌സറിലേക്കും മാത്രമാണ് എയര്‍ ഇന്ത്യ നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്.

Most Popular