അജ്യാല്‍ ചലചിത്രമേള നാളെ മുതല്‍; നിരവധി ലോകോത്തര ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

costa brava

ദോഹ: ദോഹ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ട്(Doha Film Institute ) സംഘടിപ്പിക്കുന്ന ഒമ്പതാമത് അജ്യാല്‍ ചലചിത്ര മേളയ്ക്ക്(Ajyal Film Festival) നാളെ തുടക്കം. നവംബര്‍ 7 മുതല്‍ 13 വരെ നടക്കുന്ന മേളയില്‍ കത്താറ ഡ്രാമ തിയേറ്ററിലും(ബില്‍ഡിങ് 16), ദോഹ ഫിലം സിറ്റി വോക്‌സ് സിനിമാസിലുമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

കാന്‍ ചലിചിത്ര മേളയില്‍ ക്രിറ്റിക്‌സ് വീക്ക് ഗ്രാന്‍ഡ് പ്രൈസ് നേടിയ ഫെതേഴ്‌സ്, ഡിഎഫ്‌ഐ പിന്തുണയോടെ നിര്‍മിച്ച കോസ്റ്റ ബ്രാവ, സുഡാനീസ് ചലചിത്ര മേളയില്‍ പ്രേക്ഷക പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം ഫയര്‍, ലിറ്റില്‍ ഫലസ്തീന്‍, ഒര്‍ക്ക, ലാന്റ് ഓഫ് ഡ്രീംസ്, നോട്ട് സോ ഫ്രണ്ട്‌ലി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശനത്തിനുണ്ട്.

ചലചിത്ര മേളയുടെ ടിക്കറ്റുകള്‍ ajyalfilm.com എന്ന വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാവുന്നതാണ്. വോക്‌സ് സിനിമാസില്‍ പ്രദര്‍ശിപ്പിക്കുന്നവയുടെ ടിക്കറ്റുകള്‍ വോക്‌സ് ബോക്‌സ് ഓഫിസില്‍ നിന്നാണ് കിട്ടുക. ഒരാള്‍ക്ക് പരമവാധി ആറ് ടിക്കറ്റുകളാണ് വാങ്ങാനാവുക. ഖത്തര്‍ മ്യൂസിയം കള്‍ച്ചര്‍ പാസ് അംഗങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ALSO WATCH