സിഎഎഫ് സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്മാരായി അല്‍ അഹ്‌ലി

Total CAF Super Cup

ദോഹ: ടോട്ടല്‍ സിഎഎഫ് സൂപ്പര്‍ കപ്പില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്‌ലി ജേതാക്കളായി. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ മുഹമ്മദ് ഷരീഫ്, സലാഹ് മുഹ്‌സിന്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ആര്‍എസ് ബെര്‍കാനെയെക്കെതിരേ 2-0ന്റെ വിജയം സമ്മാനിച്ചത്.

ടോട്ടല്‍ സിഎഎഫ് ചാംപ്യന്‍സ് ലീഗിലെയും ടോട്ടല്‍ സിഎഎഫ് കോണ്‍ഫെഡറേഷന്‍ കപ്പിലെയും ജേതാക്കളാണ് ദോഹയില്‍ ഏറ്റുമുട്ടിയത്. അല്‍ അഹ്‌ലി ഇത് ഏഴാം തവണയാണ് കപ്പുയര്‍ത്തുന്നത്.