തൊഴിലാളികളുടെ ഫോട്ടോകള്‍ കൊണ്ട് ചിത്രപ്പണികള്‍ തീര്‍ത്ത് അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ ചുവരുകള്‍

Al Bayt Stadium

ദോഹ: 2022 ലോക കപ്പിന്റെ ഉദ്ഘാടന മല്‍സരത്തിന് വേദിയാവാനൊരുങ്ങുന്ന അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്ക് അത്യപൂര്‍വ്വ ആദരം. സ്റ്റേഡിയത്തിന്റെ പണിയില്‍ സുപ്രധാന പങ്കുവഹിച്ച തൊഴിലാളികളുടെ ഫോട്ടോകള്‍ കൊണ്ട് ചുവരുകളില്‍ ചിത്രപ്പണി തീര്‍ത്താണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കടപ്പാട് അറിയിച്ചത്.

Al Bayt Stadium1

പാരമ്പരാഗത അറബ് തമ്പിന്റെ മാതൃകയില്‍ പണിതീര്‍ത്ത അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ അവസാന മിനുക്ക് പണികള്‍ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തിലേക്ക് കാഴ്ച്ച കിട്ടുന്ന ഹോട്ടല്‍മുറികള്‍ ഉള്‍പ്പെടെ ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടക്കും.

Al Bayt Stadium2

സ്റ്റേഡിയത്തിലെ 60,000 സീറ്റുകള്‍ ഘടിപ്പിക്കുന്ന പണിയും പിച്ചൊരുക്കലും പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ആസ്പയര്‍ ഫൗണ്ടേഷനാണ്. 2017ല്‍ ഉദ്ഘാടനം ചെയ്ത അല്‍ ഖലീഫ സ്റ്റേഡിയം, അല്‍ ജനൂബ്, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളുടെ പണികള്‍ക്കും മേല്‍നോട്ടം വഹിച്ചത് ആസ്പയറാണ്.

Al Bayt Stadium: Qatar unveils mural paying tribute to the workers