Tuesday, July 5, 2022
HomeGulfQatarഅല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു

അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ക്യു.എച്ച്.എല്‍.എസ് വിംഗ് സംഘടിപ്പിച്ച അഞ്ചാമത്അല്‍ഫുര്‍ഖാന്‍ ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലംപ്രഖ്യാപിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഖത്തറിലെമലയാളികള്‍ക്കിടയില്‍ ഖുര്‍ആന്‍ പഠന രംഗത്ത്ശ്രദ്ധേയമായ ചുവടുവെപ്പായി മാറിയ അല്‍ഫുര്‍ഖാന്‍ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഇത്തവണ ഓണ്‍ലൈന്‍വഴിയാണ് സംഘടിപ്പിച്ചത്.

സീനിയര്‍ വിഭാഗത്തില്‍ സൂറ:അല്‍ഹുജറാത്ത്,സൂറ:ഖാഫ്, സൂറ:അദ്ദാരിയാത്ത്, സൂറ:അത്വൂര്‍ ,സൂറ: അന്നജ്മ് എന്നീ സൂറത്തുകളും, ജൂനിയര്‍വിഭാഗത്തില്‍ സൂറ: തഖാസുര്‍, സൂറ:ഖാരിഅ,സൂറ:ആദിയാത്തു,സൂറ:സില്‍സില എന്നീസൂറത്തുകളുമാണ് സിലബസില്‍ഉള്‍പ്പെടുത്തിയിരുന്നത്.

സീനിയര്‍ വിഭാഗത്തില്‍ സുബൈദ മുസ്തഫ ഫസ്റ്റ്, നസീഹ ഫര്‍ഹാന, സെക്കന്റ്, മറിയം തനൂജ, നാദാപുരം തേര്‍ഡ് എന്ന ക്രമത്തില്‍ റാങ്കുകള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം തൂബ ഫാത്തിമതയ്യത്ത് ഫസ്റ്റ്, മുഹമ്മദ് ഉസ്മാന്‍ സെക്കന്‍ഡ്, ഹാമിബിലാല്‍ തേര്‍ഡ് എന്നീ റാങ്കുകള്‍ നേടിജേതാക്കളായി. പരീക്ഷ ഫലം അറിയുവാന്‍ http://qhlsqatar.com എന്നലിങ്ക് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് 33105963 എന്നനമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

 

Most Popular