ഖാര്‍ത്തൂം: സുദാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം റിപോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറ റിപോര്‍ട്ടര്‍ അലി അബൂ ഷെല്ലയെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി അബ്ദല്ല ഹംദൂക്കിനെ പുറത്താക്കണമെന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള ജനങ്ങളുടെ ശ്രമം സുരക്ഷാ വിഭാഗം തടഞ്ഞു. അബൂ ഷെല്ലയെ സുദാന്‍ സായുധ സേന അജ്ഞാത കേന്ദ്രത്തിലേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അല്‍ജസീറ കറസ്പോണ്ടന്റ് അല്‍ താഹിര്‍ അല്‍ മര്ദി അറിയിച്ചു. അല്‍ജസീറയുടെ റിപോര്ട്ടറാണെന്ന് വിശദീകരിക്കാന്‍ സമയം കൊടുക്കാതെയാണ് അധികൃതര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയതെന്നും അല്‍ മര്ദി പറഞ്ഞു.