ദോഹ: ഖത്തറിലെ അല്‍ബൈത്ത് സ്റ്റേഡിയം പാര്‍ക്കില്‍ നടക്കുന്ന അല്‍ഖോര്‍ കാര്‍ണിവല്‍ ഇന്ന് ഉണ്ടാവില്ലെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. വന്‍തോതില്‍ ജനങ്ങള്‍ എത്തുന്നതിനാല്‍ അണു നശീകരണത്തിനായാണ് മേള ശനിയാഴ്ച്ച നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നാളെ വീണ്ടും തുടരും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് മേളയിലേക്ക് പ്രവേശനം. ഫെബ്രുവരി 6 വരെ നീളുന്ന അല്‍ ഖോര്‍ കാര്‍ണിവലിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍, ചില ഷോകള്‍ക്കും റൈഡുകള്‍ക്കും പണം നല്‍കേണ്ടി വരും.