അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് അടച്ചു

al khor family park

ദോഹ: ഈയിടെ ഉദ്ഘാടനം ചെയ്ത അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുന്നതായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

അല്‍ഖോര്‍ ഫാമിലി പാര്‍ക്കും ദഹ്്‌ലുല്‍ ഹമ്മാം ഫാമിലി പാര്‍ക്കും അടച്ചിടുന്നതായി ബലദിയ ട്വീറ്റ് ചെയ്തു. പബ്ലിക്ക് പാര്‍ക്കുകളിലെ കുട്ടികളുടെ കളിസ്ഥലം അടച്ചിടുമെന്ന് ഇന്നലെ മന്ത്രാലയം അറിയിച്ചിരുന്നു.