കൊറോണക്കെതിരായ പോരാട്ടം; 48 മണിക്കൂര്‍ കൊണ്ട് പുതിയ ബ്രാഞ്ച് തുറന്ന് അല്‍മീറ

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖൈനിസില്‍ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാന്‍ 48 മണിക്കൂര്‍ കൊണ്ട് താല്‍ക്കാലിക ബ്രാഞ്ച് തുറന്ന് അല്‍മീറ.

പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികള്‍ക്ക് പലചരക്കുകളും മറ്റ് ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുകയാണ് പുതിയ ബ്രാഞ്ചിന്റെ ലക്ഷ്യം. കൊറോണ വ്യാപനം തടയാനുള്ള ഖത്തറിന്റെ മുന്‍കരുതല്‍ നടപടികള്‍ക്ക് പിന്തുണയേകുകയാണ് 48 മണിക്കൂര്‍ കൊണ്ട് പൂര്‍ണ സജ്ജമായ സ്റ്റോര്‍ തുറന്നതിലൂടെ അല്‍മീറ.

ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് പൂര്‍ണ സുരക്ഷിതവും ശുചിത്വമുള്ളതുമായ സൗകര്യമാണ് അല്‍മീറയില്‍ ഒരുക്കിയിരിക്കുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സാധന സാമഗ്രികള്‍ തുടര്‍ച്ചയായി ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.