ദോഹ: അല്‍നാസര്‍ ഏരിയയിലെ റോഡ് നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തി പൂര്‍ത്തിയായതായി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. 7 കിലോമീറ്റര്‍ പ്രധാന റോഡിന്റെ നവീകരണം, ആറ് സിഗ്നലുകളോട് കൂടിയ ഇന്റര്‍സെക്ഷനുകളുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയായി. അല്‍നാസര്‍ സ്ട്രീറ്റ്, അല്‍ മിര്‍ഖബ് അല്‍ജദീദ് സ്ട്രീറ്റ്, അല്‍ കിനാന സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റ്, അല്‍ സുയൂല്‍ സ്ട്രീറ്റ്, യാസര്‍ ബിന്‍ അമര്‍ സ്ട്രീറ്റ്, അല്‍ ബസാത്തീന്‍ സ്ട്രീറ്റ്, സായിദ് അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ ഗോത സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ റോഡ്.
മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമേ 1700 പാര്‍ക്കിങ് ബേകള്‍, 14 കിലോമീറ്റര്‍ നടപ്പാത എന്നിവ പദ്ധതിയില്‍പ്പെടുന്നു. പ്രദേശത്തെ ഗതാഗതം വളരെയധികം മെച്ചപ്പെടുത്തുന്ന രീതിയിലാണ് റോഡുകളുടെ നവീകരണമെന്ന് അധികൃതര്‍ അറിയിച്ചു.
ALSO WATCH