അനിയന്ത്രിതമായ തിരക്ക്; ഖത്തറിലെ റോനഖ് ട്രേഡിങിന്റെ എല്ലാ ബ്രാഞ്ചുകളും നാളെ മുതല്‍ അടക്കും

al-rawnaq trading qatar

ദോഹ: കൊറോണ വ്യാപനം തടയാനുള്ള ഖത്തര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് അല്‍ റോനഖ് ട്രേഡിങിന്റെ എല്ലാ ബ്രാഞ്ചുകളും നാളെ മുതല്‍ അടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രവര്‍ത്തി സമയത്ത് സ്റ്റോറുകളില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. കൊറോണ വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കല്‍ നിബന്ധന നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്നും മാനേജ്‌മെന്റ് ഇന്‍സറ്റഗ്രാമില്‍ അറിയിച്ചു.

Al Rawnaq Trading closes all its branches in Qatar due to ‘extreme crowding’