Sunday, November 28, 2021
HomeNewsfeedഅല്‍ റയ്യാനെ വീഴ്ത്തിയത് പെനല്‍റ്റിയിലൂടെ; അമീര്‍ കപ്പ് വീണ്ടും അല്‍ സദ്ദിന്

അല്‍ റയ്യാനെ വീഴ്ത്തിയത് പെനല്‍റ്റിയിലൂടെ; അമീര്‍ കപ്പ് വീണ്ടും അല്‍ സദ്ദിന്

ദോഹ: വെള്ളിയാഴ്ച്ച അല്‍ തുമാമ സ്‌റ്റേഡിയത്തില്‍(al thumama stadium) നടന്ന അമീര്‍ കപ്പ് കലാശപ്പോരില്‍(Qatar amir cup final) കിരീടം വീണ്ടും അല്‍ സദ്ദിനൊപ്പം(al sadd). പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ആവേശകരമായ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പെനല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. നാലിനെതിരേ 5 ഗോളുകള്‍ക്കാണ് അല്‍ സദ്ദ് കിരീടം നിലനിര്‍ത്തിയത്.

അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചാമ്പ്യന്മാര്‍ക്കുള്ള കപ്പ് സമ്മാനിച്ചു. കൊണ്ടും കൊടുത്തും മുന്നേറിയ മല്‍സരത്തില്‍ അല്‍ റയ്യാനാണ് ആദ്യം അക്കൗണ്ട് തുറന്നത്. 44ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ യാസീന്‍ ബ്രഹീമിയാണ് റയ്യാനെ മുന്നിലെത്തിച്ചത്. 58ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനല്‍റ്റിയിലൂടെ സാന്റി കാസ്രോള അല്‍ സദ്ദിന് വേണ്ടി ഗോള്‍ തിരിച്ചടിച്ചു.

തുടര്‍ന്ന് ഇരു ടീമുകളും വിജയഗോളിനായി പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ മല്‍സരം ടൈബ്രേക്കറിലേക്കു നീണ്ടു. അല്‍ റയ്യാന് വേണ്ടി ഷോജ ഖലീല്‍സാദെ എടുത്ത അവസാന ഷോട്ട് അല്‍ സദ്ദ് ഗോളി അല്‍ ശീബ് തട്ടിയകറ്റിയതാണ് നിര്‍ണായകമായത്. അല്‍ സദ്ദിന്റെ അവസാന ഷോട്ട് വൂ യുങ് യുങ് കൃത്യമായി വലയിലെത്തിച്ചതോടെ ഗ്രൗണ്ടില്‍ വിയജയാരവം ഉയര്‍ന്നു.
ALSO WATCH

Most Popular