ദോഹ: ഖത്തറിലെ അല്‍സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് നാളെ തുറക്കുമെന്ന് ഹസദ് അറിയിച്ചു. രാജ്യത്ത് കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കാനിരിക്കേയാണ് പ്രഖ്യാപനം.
കോവിഡ് വൈറസ് പകരുന്നത് തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും മാര്‍ക്കറ്റ് തുറക്കുന്നത്. മാര്‍ക്കറ്റ് മുഴുവന്‍ അണുവിമുക്തമാക്കുന്നത് മൂതല്‍ വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും പ്രത്യേക ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പതിച്ചിട്ടുണ്ട്. പ്രവേശനത്തിന് ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 9 മുതലാണ് മാര്‍ക്കറ്റ് അടച്ചിട്ടത്. 78,000 ചതുരശ്ര മീറ്റര്‍ വ്യാസമുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റ് പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന ഖത്തറിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ വിപണിയാണ്. 102 റീട്ടെയില്‍ സ്റ്റാളുകളും 52 ഹോള്‍ സെയില്‍ സ്റ്റാളുകളുമാണ് ഇവിടെയുള്ളത്. ഇതിന് പുറമേ പരമ്പരാഗത കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന 52 സ്റ്റാളുകളും ഉണ്ട്.
Al Sailiya Central Market to reopen on Wednesday