Sunday, January 23, 2022
HomeNewsfeedഅല്‍ശമാല്‍ മുനിസിപ്പാലിറ്റിയില്‍ വനിതകള്‍ക്കു മാത്രമായി പുതിയ ബീച്ച് തുറന്നു

അല്‍ശമാല്‍ മുനിസിപ്പാലിറ്റിയില്‍ വനിതകള്‍ക്കു മാത്രമായി പുതിയ ബീച്ച് തുറന്നു

ദോഹ: അല്‍ശമാല്‍ മുനിസിപ്പാലിറ്റിയിലെ അല്‍ ഗാരിയയില്‍ വനിതകള്‍ക്കു മാത്രമായി പുതിയ ബീച്ച് തുറന്നു. പൂര്‍ണമായും സ്വകാര്യത ഉറപ്പു വരുത്തുന്ന രീതിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ബീച്ചിലുണ്ട്.

അല്‍ മംലഹ എന്ന് പേരിട്ടിരിക്കുന്ന ബീച്ചിന് 15,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. വടക്കുഭാഗത്താണ് പ്രധാന എന്‍ട്രന്‍സ്. പൂര്‍ണമായും വേലി കെട്ടിത്തിരിച്ചിരിക്കുന്ന ബീച്ചില്‍ ടോയിലറ്റ്, ഗാര്‍ഡ് റൂം, കുടകള്‍, ബാര്‍ബിക്യൂ ഉണ്ടാക്കുന്നതിനുള്ള സ്ഥലങ്ങള്‍, മാലിന്യ നിക്ഷേപ കണ്ടെയ്‌നറുകള്‍ തുടങ്ങിയവയുണ്ട്. വാട്ടര്‍ സ്‌കൂട്ടറുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ബീച്ചിലുടനീളം കയര്‍ കൊണ്ട് വേലി കെട്ടിത്തിരിച്ചിട്ടുണ്ട്.
women beach qatar1സൗരോര്‍ജ വിളക്കുകള്‍ ബീച്ചിലുടനീളം പ്രകാശം പരത്തും. സുരക്ഷാ ഗാര്‍ഡുകളും വനിതകളാണ്. ദിവസവും രാവിലെ 9 മതുല്‍ രാത്രി 10 വരെയാണ് പ്രവേശനം.

Most Popular