അല്‍വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു

al wakra central market

ദോഹ: അല്‍വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചതായി ഹസദ് ഫുഡ്‌സ് ഉപകമ്പനിയായ അസ്വാഖ് ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് അറിയിച്ചു. കന്നുകാലി മാര്‍ക്കറ്റ്, ഓട്ടോമേറ്റഡ് അറവ്ശാല, മൃഗങ്ങളെ സംരക്ഷിക്കുന്ന കെട്ടിടങ്ങള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, പരമ്പരാഗത പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയവ അടങ്ങിയതാണ് വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റ്.

നഗരത്തിന്റെ പ്രധാന ഭാഗത്ത് 2,30,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തായാണ് മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ദോഹയില്‍ നിന്ന് 30 മിനിറ്റും ഹമദ് വിമാനത്താവളത്തില്‍ നിന്ന് 10 മിനിറ്റും അകലെയാണ് വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റ്.

14,000 ചുതരശ്ര മീറ്റര്‍ വിസ്താരമുള്ള അറവ് ശാലയില്‍ ഒരു ദിവസം 9,000 മൃഗങ്ങളെ അറുക്കാനാവും. ഇറച്ചിയുടെ ഗുണനിലാവരം ഉറപ്പാക്കുന്നതിന് ലൈവ് ഡിസ്‌പ്ലേ ഉള്‍പ്പെടെ ഏറ്റവും ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് മൃഗഡോക്ടര്‍മാരുടെ സേവനവുമുണ്ട്. 20 മിനിറ്റ് കൊണ്ട് ഒരു മൃഗത്തെ അറുത്ത് ഇറച്ചിയാക്കി പാക്കറ്റ് ചെയ്തു തരും.

Content Highlights: Al Wakra Central Market starts operations