Wednesday, January 26, 2022
HomeNewsfeedഅല്‍ സമാന്‍ എക്‌സ്‌ചേഞ്ച് 11ാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് 11ാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് ശൃംഖലയായ അല്‍സമാന്‍ എക്‌സ്‌ചേഞ്ചിന്റെ 11ാമത് ബ്രാഞ്ച് ബിര്‍കത്ത് അല്‍ അവാമീറില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സ്ട്രീറ്റ് നമ്പര്‍ 3084ല്‍ ബില്‍ഡിങ് നമ്പര്‍ 150ല്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം അല്‍സമാന്‍ ജനറല്‍ മാനേജര്‍ അന്‍വര്‍ നിര്‍വഹിച്ചു.
al zaman exchange1ബിര്‍ക്കത്ത് അല്‍ അവാമീര്‍ പ്രദേശത്തെ ആദ്യത്തെ എക്‌സ്‌ചേഞ്ച് ആണ് ഇതെന്ന് അല്‍സമാന്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ഏറ്റവും മികച്ച റേറ്റും സേവനവുമാണ് അല്‍സമാന്റെ പ്രത്യേകതയെന്ന് ജനറല്‍ മാനേജര്‍ അന്‍വര്‍ പറഞ്ഞു.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകീട്ട് 4.30 മുതല്‍ രാത്രി 9.30 വരെയുമാണ് പ്രവര്‍ത്തി സമയം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 10.30 വരെ പ്രവര്‍ത്തിക്കും.

Most Popular