Thursday, January 27, 2022
HomeNewsfeedഅല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ 12ാമത് ബ്രാഞ്ച് വക്‌റയില്‍

അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ 12ാമത് ബ്രാഞ്ച് വക്‌റയില്‍

ദോഹ: അല്‍സമാന്‍ എക്‌സ്‌ചേഞ്ചിന്റെ ഖത്തറിലെ 12മത് ബ്രാഞ്ച് അല്‍ വക്‌റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ഫോറക്‌സ് മാനേജര്‍ ആദര്‍ശ്, ബംഗ്ലാദേശ് ബിസിനസ് മാനേജര്‍ മുസ്‌ലിമുദ്ദീന്‍, മാസ്റ്റര്‍കാര്‍ഡ് ട്രാന്‍സ്ഫാസ്റ്റ് ഡയറക്ടര്‍ ജിതേഷ്, ലക്‌സസ് ടെയ്‌ലറിങ് ഗ്രൂപ് എംഡി അസീസ് അക്കര, ബോംബെ സില്‍ക്‌സ് എംഡി ബേക്കല്‍ മുഹമ്മദ് സാലിഹ് എന്നിവര്‍ പങ്കെടുത്തു.

അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം സ്ട്രീറ്റില്‍ ബില്‍ഡിങ് നമ്പര്‍ 123ലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. അല്‍ സമാന്റെ ഖത്തറിലെ 12ാമത്തെ ബ്രാഞ്ചാണിത്.

 

Most Popular