Wednesday, January 19, 2022
HomeNewsfeedഅറബ് കപ്പില്‍ മുത്തമിട്ട് അല്‍ജീരിയ; ഗോളുകള്‍ പിറന്നത് അധിക സമയത്ത്

അറബ് കപ്പില്‍ മുത്തമിട്ട് അല്‍ജീരിയ; ഗോളുകള്‍ പിറന്നത് അധിക സമയത്ത്

ദോഹ: കാല്‍പ്പന്ത് കളിയില്‍ അറബ് ലോകത്തെ രാജാക്കള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി. കലാശക്കളിയില്‍ തുണീഷ്യയെ വീഴ്ത്തി ഫിഫ അറബ് കപ്പ് അല്‍ജീരിയ സ്വന്തമാക്കി. കലാശപ്പോഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അല്‍ജീരിയയുടെ ജയം. അല്‍ജീരിയ രണ്ട് ഗോളും നേടിയത് അധികസമയത്താണ്.
algeria football team victory arab cupറെഗുലര്‍ ടൈമില്‍ ഇരുടീമുകളും ശ്രദ്ധേയമായ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. തുടര്‍ന്നാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. 99ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീര്‍ സയൂദ് ആണ് അല്‍ ജീരിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലെ ഇന്‍ജുറി ടൈമിലാണ്(120+5) അല്‍ജീരിയ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഇക്കുറി ക്യാപ്റ്റന്‍ യാസിന്‍ ബ്രഹീമിയുടെ ഊഴമായിരുന്നു.
algeria football team victory arab cup160,000 പേര്‍ക്കിരിക്കാവുന്ന അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ 60,456 കാണികളെ സാക്ഷിയാക്കിയായിരുന്നു ആവേശപ്പോരാട്ടം. വിജയികള്‍ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ട്രോഫി കൈമാറി.

Most Popular