ഖത്തര്‍: ഭക്ഷണവും മരുന്നും വില്‍ക്കുന്നവ ഒഴിച്ചുള്ള എല്ലാ കടകളും നാളെ മുതല്‍ അടക്കും; തുറക്കുന്ന കടകള്‍ രാത്രി 7 വരെ മാത്രം

india lockdown

ദോഹ: ഖത്തറില്‍ അവശ്യസേവനം ഒഴിച്ചുള്ള എല്ലാ ഷോപ്പുകളും നാളെ മുതല്‍ അടക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍.

കഫേകള്‍, വിദ്യാഭ്യാസ സംബന്ധമായ സ്ഥാപനങ്ങള്‍, വിനോദ സേവന കേന്ദ്രങ്ങള്‍, വെഡ്ഡിങ് ആന്റ് ഇവന്റ് പ്ലാനര്‍മാര്‍ തുടങ്ങി എല്ലാം അടക്കും. ഭക്ഷ്യ വസ്തുക്കളും മരുന്നും വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. അനുവദിക്കപ്പെട്ട കടകള്‍ വൈകീട്ട് 7 മണിയോട് കൂടി അടക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കാലാവധി തീര്‍ന്ന എല്ലാ വിസകളും ഒരു മാസത്തേക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ മെത്രാഷ് വഴിയോ പുതുക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. വിസാ ഓണ്‍ അറൈവലില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ കാലാവധി നീട്ടിനല്‍കും.

ALL NON-ESSENTIAL COMMERCIAL ESTABLISHMENTS TO REMAIN SHUT FROM FRIDAY