ഖത്തറിലെ എല്ലാ പാര്‍ക്കുകളും തുറന്നു; 30 ശതമാനം പേര്‍ക്ക് പ്രവേശനം

al khor family park

ദോഹ: ആകെ ശേഷിയുടെ 30 ശതമാനം പേര്‍ക്ക് പ്രവേശനം എന്ന ഉപാധിയോടെ ഖത്തറിലെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അല്‍ഖോര്‍ പാര്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സൈക്ലിങ്, നടത്തം, പരമാവധി അഞ്ചുപേരോ അല്ലെങ്കില്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരോ ഉള്‍പ്പെടുന്ന ഒത്തുചേരല്‍ തുടങ്ങിയവയൊക്കെ പാര്‍ക്കില്‍ അനുവദനീയമാണ്. എന്നാല്‍, പാര്‍ക്കുകള്‍ക്ക് അകത്തെ കളി സ്ഥലങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, വ്യായാമം ചെയ്യുന്നതിനുള്ള യന്ത്രങ്ങള്‍, വാഷ്‌റൂമുകള്‍ എന്നിവ അനുവദിക്കില്ല.

എല്ലാ പാര്‍ക്കുകളും വൈകീട്ട് 5 മുതല്‍ അര്‍ധരാത്രി 12 വരെയാണ് തുറന്നുപ്രവര്‍ത്തിക്കുക. അവധി ദിവസങ്ങളില്‍ രാത്രി 1 മണിവരെയുണ്ടാവും.