വ്യാഴാഴ്ച്ച മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഖത്തര്‍ അമീര്‍

qatar amir birthday

ദോഹ: വ്യാഴാഴ്ച്ച രാവിലെ രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നിര്‍വഹിക്കണമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആഹ്വാനം ചെയ്തു. അല്‍ വജ്ബ പ്രാര്‍ഥനാ മൈതാനത്ത് അമീര്‍ ജനങ്ങളോടൊത്ത് മഴയ്ക്കു വേണ്ടി നമസ്‌കാരം നിര്‍വഹിക്കും. മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഔഖാഫ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേ സമയം, നവംബറില്‍ രാജ്യത്ത് മഴയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയിലും കുറവ് വരും. ഈ മാസം ശരാശരി താപനില 24.7 ഡിഗ്രിയായിരിക്കും.
Amir calls for Istisqaa Prayer on Thursday