Sunday, January 23, 2022
HomeNewsfeedഅമീര്‍ കപ്പ് ഫൈനലിന് കാണികളെ അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കി

അമീര്‍ കപ്പ് ഫൈനലിന് കാണികളെ അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കി

ദോഹ: മെയ് 14ന് നടക്കുന്ന 49ാമത് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് കാണികളെ അനുവദിക്കേണ്ടെന്ന് തീരുമാനം. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ഉപാധികളോട് കൂടി കാണികളെ അനുവദിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാക്‌സിനെടുത്തവര്‍, കോവിഡ് വന്ന് ഭേദമായവര്‍ തുടങ്ങിയവര്‍ക്ക് ടിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നറിയുന്നു.

മെയ് 9, 10 തിയ്യതികളില്‍ നടക്കുന്ന സെമിഫൈനല്‍ ജേതാക്കളാണ് കലാശക്കളിയില്‍ ഏറ്റുമുട്ടുക. 48ാമത് അമീര്‍ കപ്പില്‍ അല്‍ സദ്ദാണ് കിരീടം ചൂടിയത്. അല്‍അറബിയെ 2-1ന് തകര്‍ത്താണ് അല്‍ സദ്ദ് ജേതാക്കളായത്.
ALSO WATCH

Most Popular