Sunday, January 23, 2022
HomeNewsfeedഅമീര്‍ കപ്പ് ഫൈനല്‍ ഒക്ടോബര്‍ 22ന്; ഖത്തര്‍ കളിയാവേശത്തിലേക്ക്

അമീര്‍ കപ്പ് ഫൈനല്‍ ഒക്ടോബര്‍ 22ന്; ഖത്തര്‍ കളിയാവേശത്തിലേക്ക്

ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 49ാമത് അമീര്‍ കപ്പ് ടൂര്‍ണമെന്റ് ഫൈനല്‍ ഒക്ടോബര്‍ 22ന്. ലോക കപ്പ് വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയമാണ് കലാശപ്പോരിന് വേദിയാവുക.

ഫൈനല്‍ മല്‍സരത്തില്‍ ഖത്തറിലെ പ്രമുഖ ക്ലബ്ബുകളായ അല്‍ സദ്ദും അല്‍ റയ്യാനും 40,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. ടിക്കറ്റ് വില്‍പ്പന, എത്ര കാണികളെ അനുവദിക്കും തുടങ്ങിയ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഖത്തരി ആര്‍ക്കിടെക്ട് ഇബ്രാഹിം ജെയ്ദ രൂപകല്‍പ്പന ചെയ്ത അല്‍ തുമാമ സ്റ്റേഡിയത്തില്‍ 2022 ലോക കപ്പിന്റെ ക്വാര്‍ട്ടര്‍ വരെയുള്ള മല്‍സരങ്ങളാണ് നടക്കുക. ഈ വര്‍ഷം അവസാനം നടക്കുന്ന ഫിഫ അറബ് കപ്പിന്റെ സെമി ഫൈനല്‍ വരെയുള്ള മല്‍സരങ്ങളും ഈ സ്റ്റേഡിയത്തില്‍ അരങ്ങേറും.
ALSO WATCH

Most Popular