ദോഹ: പൗരന്മാര്‍ ഉള്‍പ്പെടെ ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സര്‍ക്കാര്‍ പ്രതിനിധികളോട് ഉത്തരവിട്ടു. കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് യോഗത്തിലാണ് ഈ തീരുമാനം. വൈറസിനെ നേരിടുന്നതിന് തയ്യാറാക്കിയ ദേശീയ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ അമീറിന് മുന്നില്‍ സമര്‍പ്പിച്ചു.