Monday, December 5, 2022
HomeNewsfeedഫലസ്തീന്‍ പ്രതിസന്ധി: അമീര്‍ ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി

ഫലസ്തീന്‍ പ്രതിസന്ധി: അമീര്‍ ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി

ദോഹ: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈനുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ടെലഫോണില്‍ ചര്‍ച്ച നടത്തി. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ക്കൊപ്പം ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ചര്‍ച്ചയായി. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിവേശത്തെ ശക്തമായി അപലപിച്ച ഇരുവരും ഉടന്‍ വെടിനിര്‍ത്തണമെന്നും അല്‍ അഖ്‌സ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

Most Popular