Monday, November 29, 2021
HomeNewsInternationalഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി

ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. അഫ്ഗാനിസ്താനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

സിവിലിയന്‍മാരെ സംരക്ഷിക്കേണ്ടതിന്റെയും സമാധാനപരമായ അധികാര കൈമാറ്റത്തിന്റെയും പ്രധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ച് സമ്പൂര്‍ണമായ ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുകയും അഫ്ഗാന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് നേതാക്കള്‍ വിലയിരുത്തി.

സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനും അഫ്ഗാന്‍ സമാധാനപ്രക്രിയയില്‍ വഹിച്ച പങ്കിനും യുഎസ് പ്രസിഡന്റ് അമീറിനോട് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധവും അത് മെച്ചപ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി.

Most Popular