Sunday, January 23, 2022
HomeNewsfeedഅറബ് കപ്പ് അമീര്‍ ഉദ്ഘാടനം ചെയ്തു; ബഹ്‌റൈനെ വീഴ്ത്തി ഖത്തര്‍

അറബ് കപ്പ് അമീര്‍ ഉദ്ഘാടനം ചെയ്തു; ബഹ്‌റൈനെ വീഴ്ത്തി ഖത്തര്‍

ദോഹ: ഖത്തറിലെ കാല്‍പ്പന്ത് പ്രേമികളില്‍ ആവേശമുയര്‍ത്തി പ്രഥമ അറബ് കപ്പ് ടൂര്‍ണമെന്റ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ദൈവ നാമത്തില്‍ ദൈാനുഗ്രഹത്തോടെ അറബ് കപ്പ് 2021ന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു. എല്ലാ ദേശീയ ടീമുകള്‍ക്കും നന്മ നേരുന്നു. എല്ലാ അറബികള്‍ക്കും ദോഹയിലേക്കു സ്വാഗതം- ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് അമീര്‍ പറഞ്ഞു.

പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശെയ്ഖ മോസ ബിന്ത് നാസര്‍ തുടങ്ങി സ്വദേശത്തെയും വിദേശത്തെയും പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ആദ്യ വിജയം നേടി ഖത്തര്‍
qatar beats bahrain

ഖത്തര്‍ ആദ്യ മല്‍സരത്തില്‍ ബഹ്‌റൈനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഫിഫ അറബ് കപ്പിന് വേണ്ടി ഒരുക്കിയ അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയില്‍ ഖത്തര്‍ നേടിയ വിജയം കാണികള്‍ക്ക് ഇരട്ടി മധുരമായി. 60,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞ ആവേശത്തോടെയാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങും ഖത്തറിന്റെ മുന്നേറ്റവും ആഘോഷിച്ചത്.
Al bayt stadium inaugurationഅബ്ദുല്‍ അസീസ് ഹാത്തിം ആണ് കളിയുടെ 69ാം മിനിറ്റില്‍ ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കു വേണ്ടി ഗോള്‍ നേടിയത്. സ്‌ട്രൈക്കര്‍ അക്രമം അഫീഫ് നിരവധി ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും ഹാത്തിമിന് മാത്രമേ അവസരം മുതലാക്കാനായുള്ളു.

ഗ്രൂപ്പ് എയിലെ മറ്റ് ടീമുകളായ ഒമാനും ഇറാഖും തമ്മിലുള്ള മല്‍സരം 1-1 സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് നിലയില്‍ ഖത്തര്‍ ഒന്നാമതെത്തി.

Most Popular