Sunday, January 23, 2022
HomeNewsfeedദേശീയദിനം: നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കി അമീര്‍

ദേശീയദിനം: നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കി അമീര്‍

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിരവധി തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു. അമീരി ദിവാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. എത്ര തടവുകാരുണ്ടെന്നോ ഏതൊക്കെ രാജ്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല.

ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും തടവ് കാലാവധി പൂര്‍ത്തിയാവാന്‍ ആയവരെയുമാണ് പ്രധാനമായും മാപ്പ് നല്‍കുന്നവരുടെ കൂട്ടത്തില്‍ പരിഗണിക്കാറുള്ളത്. റമദാനോട് അനുബന്ധിച്ചും ദേശീയ ദിനത്തിലും എല്ലാ വര്‍ഷവും ഖത്തര്‍ അമീര്‍ ഈ രീതിയില്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്കും അമീറിന്റെ കാരുണ്യത്തില്‍ മോചനം ലഭിച്ചിട്ടുണ്ട്.

Most Popular