ഖത്തറില്‍ നിരവധി തടവുകാരെ മോചിപ്പിക്കാന്‍ അമീറിന്റെ ഉത്തരവ്

qatar amir speech today

ദോഹ: ഖത്തറിലെ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാരെ മാനുഷിക, ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് മോചിപ്പിക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. കൊറോണ വൈറസ്് ബാധയെ തുടര്‍ന്നുള്ള രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

എത്ര പേരെയാണ് മോചിപ്പിക്കുന്നതെന്നോ ഏതൊക്കെ രാജ്യക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണെന്നോ വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഖത്തറിലെ ജയിലുകളില്‍ ഉണ്ട്.

Amir issues order to pardon prisoners in light of COVID-19 pandemic | ഖത്തര്‍ വാര്‍ത്ത