ഇറാന് ഖത്തറിന്റെ അടിയന്തര വൈദ്യസഹായം

ദോഹ: കൊറോണ പകര്‍ച്ചവ്യാധി മൂലം കടുത്ത പ്രയാസം നേരിടുന്ന ഇറാന് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. ലോകത്തിന് മൊത്തം ഭീഷണിയായ മഹാമാരിയെ നേരിടുന്നതിന് ഖത്തറിന്റെ ഭാഗത്തു നിന്നുള്ള സംഭാവനയാണ് ഇതെന്ന് ഉത്തരവില്‍ പറയുന്നു.