Saturday, December 4, 2021
HomeNewsfeedകുട്ടികളുടെ മ്യൂസിയം ഗാര്‍ഡന്‍ പദ്ധതി; സിദ്‌റ മരം നട്ട് ഖത്തര്‍ അമീര്‍

കുട്ടികളുടെ മ്യൂസിയം ഗാര്‍ഡന്‍ പദ്ധതി; സിദ്‌റ മരം നട്ട് ഖത്തര്‍ അമീര്‍

ദോഹ: ഖത്തര്‍ മ്യൂസിയംസിന് കീഴില്‍ ആരംഭിക്കുന്ന കുട്ടികളുടെ മ്യൂസിയമായ ദാദു ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സിദ്‌റ മരം നട്ടു.

10 ലക്ഷം മരങ്ങള്‍ നടാനുള്ള പദ്ധതിയില്‍ ആറാമത്തെ ലക്ഷം മരമാണ് അമീര്‍ നട്ട് പിടിപ്പിച്ചത്. ദാദു പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് 10 ലക്ഷം മരങ്ങള്‍ നടുന്നതിന്റെയും കുട്ടികളുടെ മ്യൂസിയത്തിന്റെയും വിശദാംശങ്ങള്‍ അമീറിന് വിവരിച്ചു നല്‍കി.
ALSO WATCH

Most Popular