Tuesday, August 16, 2022
HomeGulfQatarഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ദോഹയിലെ ഒരു ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് അമീര്‍ കുത്തിവയ്‌പ്പെടുത്തത്.
അമീര്‍ വാക്സിന്‍ സ്വീകരിച്ചത് രാജ്യത്തെ ജനങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. അമീര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഖത്തറിലെ മന്ത്രിമാരും മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇത് ജനങ്ങളില്‍ വാക്‌സിനെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഖത്തറില്‍ കോവിഡ് കുത്തിവെപ്പ് നല്‍കുന്നത്.

Amir receives Covid-19 vaccine

Most Popular