Thursday, December 9, 2021
HomeGulfOmanഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും അല്‍ബൈത്ത് സ്റ്റേഡിയം സന്ദര്‍ശിച്ചു

ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും അല്‍ബൈത്ത് സ്റ്റേഡിയം സന്ദര്‍ശിച്ചു

ദോഹ: ഈ മാസം അവസാനം ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരം നടക്കുന്ന അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖും സന്ദര്‍ശനം നടത്തി. 2022 ലോക കപ്പ് സ്റ്റേഡിയങ്ങളുടെ മാതൃകകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഫാന്‍ സോണുകള്‍ തുടങ്ങിയവ ഇരുവരും നോക്കിക്കണ്ടു.
qatar amir and oman sultan in al bayt stadium1അല്‍ ബൈത്ത് സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പന, ശേഷി തുടങ്ങിയ വിശദാംശങ്ങള്‍ രാഷ്ട്രനേതാക്കള്‍ക്ക് വിശദീകരിച്ചു നല്‍കി. നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും അമീറിന്റെയും സുല്‍ത്താന്റെയും ഒപ്പുണ്ടായിരുന്നു.

 

Most Popular