ദോഹ: സൗദി അറേബ്യയിലെ അല്‍ ഉലയില്‍ ഇന്ന് നടക്കുന്ന 41-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പങ്കെടുക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ധാരണയിലെത്തിയതായി കുവൈറ്റ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച അറിയിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത.