അമീരി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ അണുനാശിനികളും മാസ്‌ക്കുകളും ഖത്തറിലെത്തി

amiri air force qatar

ദോഹ: അമീരി എയര്‍ ഫോഴ്‌സ് എയര്‍ ട്രാസ്ന്‍പോര്‍ട്ട് ഗ്രൂപ്പിന്റെ സഹായത്തോടെ മാസ്‌ക്കുകളും അണുനാശിനികളും ഖത്തറിലെത്തിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് വൈദ്യോപകരണങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.

amiri air force qatar1

മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മാസ്‌ക്കുകളുടെയും അണുനാശിനികളുടെയും വിതരണം നടത്തുമെന്നും എല്ലാവര്‍ക്കും ഇതിന്റെ ലഭ്യത ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാസ്‌ക്കുകള്‍ക്കും അണുനാശിനികള്‍ക്കും പരമാവധി വില നിശ്ചയിച്ച് കൊണ്ട് വ്യാപാര വ്യവസായ മന്ത്രാലയം നേരത്തേ ഉത്തരവിട്ടിരുന്നു.

Amiri Air Force brings in first consignment of sterilisers and medical masks: MoCI