Friday, October 7, 2022
HomeGulfQatarഗള്‍ഫ് പ്രതിസന്ധി: ഖത്തറിലെ മാധ്യമങ്ങള്‍ക്കെതിരേ യുഎഇ വിദേശകാര്യ മന്ത്രി

ഗള്‍ഫ് പ്രതിസന്ധി: ഖത്തറിലെ മാധ്യമങ്ങള്‍ക്കെതിരേ യുഎഇ വിദേശകാര്യ മന്ത്രി

റിയാദ്: മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ മാധ്യമങ്ങള്‍ തുരങ്കം വെക്കുകയാണെന്ന് ആരോപണവുമായി യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ്. ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാന്‍ രാഷ്ട്രീയ അന്തരീക്ഷം ഉറ്റുനോക്കുന്നു. എന്നാല്‍ പ്രതസന്ധിക്ക് പരിഹാരം കാണുന്നതിന് കരാറുണ്ടാക്കാനുള്ള ഏതു ശ്രമങ്ങള്‍ക്കും തുരങ്കം വെക്കന്‍ ഖത്തര്‍ മാധ്യമങ്ങള്‍ പിടിവാശി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഖത്തര്‍ മാധ്യമങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.

ഖത്തര്‍ പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക മേഖലകള്‍ ആഗ്രഹിക്കുന്നുവെന്ന് അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. മേഖലക്ക് മൊത്തത്തില്‍ ഗുണകരമായി ഭവിക്കുന്ന വകുപ്പുകള്‍ അടങ്ങിയ കരാറുണ്ടാക്കാനും ഇത്തരമൊരു കരാര്‍ ഖത്തര്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും ശ്രമം തുടരുകയാണ്. എന്നാല്‍, ഈ ദിശയിലുള്ള ഏതൊരു കരാറിനും തുരങ്കം വെക്കാന്‍ ഖത്തര്‍ മാധ്യമങ്ങള്‍ പിടിവാശി കാണിക്കുകയാണെന്നാണ് ഗര്‍ഗാശിന്റെ ആരോപണം. ഉപരോധവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തികളിലൊരാളാണ് അന്‍വര്‍ ഗര്‍ഗാശ്.

Most Popular