Wednesday, January 19, 2022
HomeNewsfeedഅറബ് കപ്പ് മല്‍സരത്തിനിടെ സ്റ്റേഡിയത്തിലെ കസേരകള്‍ നശിപ്പിച്ചു; മാപ്പ് പറഞ്ഞ് തുണീഷ്യന്‍ ആരാധകര്‍

അറബ് കപ്പ് മല്‍സരത്തിനിടെ സ്റ്റേഡിയത്തിലെ കസേരകള്‍ നശിപ്പിച്ചു; മാപ്പ് പറഞ്ഞ് തുണീഷ്യന്‍ ആരാധകര്‍

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിനിടെ സ്‌റ്റേഡിയത്തിലെ കസേരകള്‍ നശിപ്പിച്ച സംഭവത്തില്‍ തുണീഷ്യന്‍ ആരാധകര്‍ മാപ്പ് പറഞ്ഞു. ഒമാനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ചില തുണീഷ്യന്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ നശിപ്പിച്ചത്.

ഈജിപ്തും തുണീഷ്യയും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന അറബ് കപ്പ് സെമി ഫൈനലിന് മുന്നോടിയായി അല്‍ കാസ്സ് ചാനല്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു ആരാധകര്‍ മാപ്പ് പറഞ്ഞത്. ഇരിപ്പിടങ്ങള്‍ നശിപ്പിക്കപ്പെട്ടത് ദുഃഖകരമാണെന്നും അവര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും ആരാധകര്‍ ചാനലിനോട് പറഞ്ഞു. മത്സരത്തിനിടെയുള്ള ആവേശപ്രകടനത്തില്‍ സംഭവിച്ചതാണിതെന്നും മനപ്പൂര്‍വമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിനിടെ തങ്ങളുടെ ചില ആരാധകര്‍ സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ തകര്‍ത്ത ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും തുണീഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് വദീഅ് അല്‍ ജരീഅ് ബീന്‍ സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Most Popular