Tuesday, August 16, 2022
HomeNewsfeedറമദാനില്‍ ഖത്തര്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്തത് 1000ഓളം വാഹനങ്ങള്‍

റമദാനില്‍ ഖത്തര്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്തത് 1000ഓളം വാഹനങ്ങള്‍

ദോഹ: ഗതാഗത നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റമദാനില്‍ 1000ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി ഖത്തര്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്. പിടിച്ചെടുത്ത വാഹനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറി. വാഹനങ്ങള്‍ വട്ടം കറക്കുക, അശ്രദ്ധമായി ഡ്രൈവ് ചെയ്യുക, അമിത വേഗം, മല്‍സര ഓട്ടം, വലിയ ശബ്ദമുണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി .

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് റോഡുകളില്‍ കര്‍ശന പരിശോധനയും നിയന്ത്രണവും തുടരുമെന്ന് ട്രാഫിക് വിഭാഗം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫര്‍ അല്‍ കുവാരി പറഞ്ഞു.
ALSO WATCH

Most Popular