ഐന്‍ ഖാലിദിലെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ വീണ്ടും ടാറിങ്ങ് ചെയ്യുന്നതിനായുള്ള(ഫോഗ് സീല്‍) പ്രാരംഭ പ്രോജക്റ്റ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) ആരംഭിച്ചു. റോഡുകളുടെ ദീര്‍ഘായുസ്സിനും കാര്യക്ഷമത നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി. റോഡുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വ്യത്യസ്ത വസ്തുക്കള്‍ കലര്‍ത്തി ഉപയോഗിക്കുന്നതിലൂടെ ടാറിന്റെ ആവശ്യമായ ഇലാസ്തികത പുനസ്ഥാപിക്കാവുന്നതാണ്. അതോടൊപ്പം ഉപരിതല ജലത്തെയും മഴവെള്ളത്തെയും വേര്‍തിരിച്ചെടുക്കുകയും കാലാവസ്ഥാ ഘടകങ്ങളായ ഓക്സിഡേഷൻ, അസ്ഫാൽറ്റിന്റെ(ടാര്‍) കാഠിന്യം എന്നിവ മൂലമുണ്ടാകുന്ന വിള്ളലുകളെ
പ്രതിരോധിക്കാനും സഹായിക്കുന്നു.
ഖത്തറില്‍ ആദ്യമായി ഉപയോഗിക്കുന്ന ഫോഗ് സീല്‍ വിദ്യ പ്രാരംഭ ഘട്ടത്തില്‍ ചെറിയ അറ്റകുറ്റ പണികളുള്ള റോഡുകളിലാണ് നടപ്പിലാക്കുന്നുത്. ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുക, റോഡ് പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള മൊത്തം ചെലവ് കുറയ്ക്കുക, ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കുക എന്നി വെല്ലുവിളികളെ മറികടക്കാനാണ് ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിലൂടെ അഷ്ഗല്‍ ലക്ഷ്യമിടുന്നത്.