ദോഹ: 25,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന അല്‍ഖോര്‍ സെന്ററിന്റെ പ്രധാന പണികള്‍ പൂര്‍ത്തിയായതായി അശ്ഗാല്‍. ദിവസവും 600 സന്ദര്‍ശകര്‍ക്ക് സേവനം നല്കാന് ലക്ഷ്യമിടുന്ന ഈ ആരോഗ്യ കേന്ദ്രത്തില്‍ 40 ക്ലിനിക്കുകള്‍ ഉണ്ടാവും. അതിന് പുറമേ ലാബ്, ഫാര്‍മസി, സ്പാ, ജിം തുടങ്ങിയ സൗകര്യങ്ങളും മസ്ജിദ്, ആംബുലന്‍സ് ഗാരേജ്, 297 പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലാണ് അല്‍ഖോര്‍ ഹെല്‍ത്ത് സെന്റര്‍ ഒരുക്കുന്നതെന്ന് പ്രൊജക്ട് മാനേജര്‍ എന്‍ജിനീയര്‍ അഹമദ് അല്‍ മഹ്മീദ് പറഞ്ഞു. 2018 ഒക്ടോബറിലാണ് കേന്ദ്രത്തിന്റെ പണി തുടങ്ങിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും പദ്ധതി നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം നിലയില്‍ ഫാര്‍മസി, ജനറല്‍ ക്ലിനിക്കുകള്‍, വനിതാ ക്ലിനിക്കുകള്‍, ഒപി, റേഡിയോളജി ഡിപാര്‍ട്ട്മെന്റ്, വനിതാ പ്രാര്‍ഥനാ മുറി തുടങ്ങിയ സൗകര്യങ്ങളാണുണ്ടാവുക. സ്വിമ്മിങ്, സ്പാ, ജിം, മസ്ജിദ്, ആംബുലന്‍സ് ഗാരേജ്, പാര്‍ക്കിങ് തുടങ്ങിയവയും അനുബന്ധ കെട്ടിടത്തില്‍ ഒരുക്കും.
പരമ്പരാഗത ശൈലിയില്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടത്തില്‍ പരിസ്ഥിതി അനുകൂല ഊര്‍ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
Ashghal completes major works of Al Khor Health Center