ദോഹ: അല്‍ഖോര്‍ റോഡിലെ ഒളിംപിക് സൈക്ലിങ് ട്രാക്കില്‍ വിശ്രമിക്കാനും പാര്ക്കിങിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി അശ്ഗാല്‍. സൈക്ലിങ് ട്രാക്കിന്റെ തുടക്കത്തില്‍ ഗോള്‍ഫ് സിഗ്നലിന് സമീപത്തായാണ് 36,800 ചതുരശ്ര മീറ്ററില്‍ ലൗഞ്ച് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിങ്, സൈക്കിള്‍ റിപ്പയറിങ് കേന്ദ്രം, ഫിറ്റ്നസ് ഏരിയ, മസ്ജിദ്, വാഷ്റൂമുകള്‍, പുല്‍ത്തകിടി തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പുകളും വില്‍പ്പന നടത്തുന്ന ഷോപ്പുകളും ഇവിടെയുണ്ടാവും. റസ്റ്റൊറന്റ്, കഫ്റ്റീരിയ, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്.