ദോഹ: ദോഹ എക്സ്പ്രസ്വേയുടെ തെക്ക്് ഭാഗത്ത് 40 കിലോമീറ്റര്‍ സൈക്കിള്‍ പാതയൊരുക്കി പബ്ളിക് വര്‍ക്സ് അതോറിറ്റി ( അശ്ഗാല്‍). ഖത്തറിലെ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിത രീതി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ഒരു ബൈക്ക് ബ്രിഡ്ജ്, 2390 ലൈറ്റിംഗ് പോളുകള്‍, 17 സൈക്ലിങ് പാര്‍ക്കുകള്‍, 1930 മരങ്ങള്‍, 24 ടണലുകള്‍, തണലോട് കൂടിയ 17 സീറ്റുകള്‍ എന്നിവയും ഈ സൈക്കിള്‍ പാതയുടെ ഭാഗമാണ്.
സപ്തംബര്‍ മാസം അല്‍ഖോര്‍ എക്സ്പ്രസ്സ്്വേയില് ഏറ്റവും ദൈര്‍ഘ്യമുള്ള സൈക്കിള്‍ പാതയൊരുക്കി അശ്ഗാല്‍ ഗിന്നസ്് വേള്‍ഡ് റിക്കോര്‍ഡ് നേടിയിരുന്നു. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വേണ്ടി നിരവധി സൗകര്യങ്ങളാണ് സമീപകാലത്തായി ഖത്തര്‍ ഒരുക്കിയത്.
Ashghal develops 40km cycling path along Doha Expressway