ദോഹ: അല്‍ഖോര്‍ റോഡിന്റെ കിഴക്കു വശത്തായി 38 കിലോമീറ്റര്‍ നീളത്തില്‍ കാല്‍നട, സൈക്കിള്‍ പാത തുറന്നു. ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒളിംപിക് സൈക്കിള്‍ ട്രാക്കുമായി ബന്ധപ്പെടുത്തിയാണ് പുതിയ പാത. ഇതോടെ സുരക്ഷിതമായി സൈക്ലിങും ജോഗിങും നടത്തുന്നതിനുള്ള കൂടുതല്‍ അവസരമൊരുങ്ങും.
ആറ് മീറ്റര്‍ വീതിയിലുള്ള പാതയില്‍ 18 അണ്ടര്‍ പാസുകളുണ്ട്. ഇതു മൂലം തടസ്സമില്ലാത്ത യാത്ര സാധ്യമാവും. കാല് നടക്കാരുടെയും സൈക്കിള്‍ യാത്രക്കാരുടെയും സൗകര്യത്തിനായി 10 സൈക്കിള്‍ പാര്‍ക്കിങ് പോയിന്റുകള്‍, 100 ബെഞ്ചുകള്‍, 20 വിശ്രമ സ്ഥലങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ആറ് സൈക്ലിങ് കൗണ്ടറുകളാണ് മറ്റൊരു പ്രത്യേകത. തിയ്യതി, സമയം, കാലാവസ്ഥ, അന്തരീക്ഷ ഉഷ്മാവ് തുടങ്ങിയ വിവരങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളില്‍ നിന്ന് ലഭിക്കും. പാതയില്‍ കൂടി കടന്നുപോകുന്ന സൈക്കിളുകളുടെ കണക്ക് കൃത്യമായി മനസ്സിലാക്കാനും ഈ ഉപകരണങ്ങള്‍ സഹായിക്കും.
ALSO WATCH