മിസൈമീര്‍ ഇന്റര്‍ചേഞ്ചില്‍ പുതിയ അണ്ടര്‍ പാസ് തുറന്നു

Mesaimeer Interchange

ദോഹ: മിസൈമീര്‍ ഇന്റര്‍ചേഞ്ചില്‍ അശ്ഗാല്‍ പുതിയ അണ്ടര്‍ പാസും പാലവും തുറന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ഇ-റിങ് റോഡില്‍ നിന്നും അല്‍ വക്‌റയിലേക്കും വുകൈറിലേക്കുന്ന പോകുന്നതാണ് ഈ റോഡ്.

75 മീറ്ററുള്ള അണ്ടര്‍പാസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്ന് ദോഹ എക്‌സ്പ്രസ് വേയുടെ തെക്കന്‍ ഭാഗത്തേക്ക് ഫ്രീ ഫ്‌ളോ ട്രാഫിക് സാധ്യമാക്കും. അതോടൊപ്പം 560 മീറ്റര്‍ നീളമുള്ള പാലം ഇ-റിങ് റോഡില്‍ നിന്നുള്ള ഗതാഗതത്തെ ബന്ധിപ്പിക്കും.

Ashghal opens new underpass and bridge on Mesaimeer Interchange