Friday, December 9, 2022
HomeNewsfeedഅറബ് കപ്പിനായി 50 പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കി അശ്ഗാല്‍

അറബ് കപ്പിനായി 50 പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കി അശ്ഗാല്‍

ദോഹ: 2021 അറബ് കപ്പിനും 2022 ലോക കപ്പിനുമായി 50 പാര്‍ക്കിങ് സ്ഥലങ്ങളുടെ പണി പൂര്‍ത്തിയായതായി അശ്ഗാല്‍. 51,000 കാറുകള്‍ക്കും 5,600 ബസ്സുകള്‍ക്കും ഇവിടെ പാര്‍ക്ക് ചെയ്യാനാവും. 3 ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്.

കാറുകള്‍, ബസ്സുകള്‍, ടാക്‌സികള്‍ എന്നിവയ്ക്ക് പ്രത്യേകമായുള്ള പാര്‍ക്കിങ് സ്ഥലങ്ങളുടെ പണി മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
Arab cup parking space26 പാര്‍ക്കിങുകള്‍ സ്റ്റേഡിയങ്ങള്‍ക്കു സമീപമാണ്. 17 എണ്ണം മെട്രോ, കര്‍വ ബസ്സ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് ഒരുക്കിയത്. ട്രെയ്‌നിങ് ഗ്രൗണ്ടുകള്‍ക്കു സമീപം നാല് പാര്‍ക്കിങുകള്‍ ഉണ്ട്. 3 വിവിധോപയോഗ പാര്‍ക്കിങുകളും സജ്ജീകരിച്ചു.

 

Most Popular