Monday, October 25, 2021
HomeNewsfeedചന്ദ്രിക ഖത്തര്‍ റെസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരിയുടെ പിതാവ് നിര്യാതനായി

ചന്ദ്രിക ഖത്തര്‍ റെസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരിയുടെ പിതാവ് നിര്യാതനായി

നാദാപുരം: ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അഷ്റഫ് തൂണേരിയുടെ പിതാവ് ചെറുവത്ത് ആലിക്കുട്ടി(72) നിര്യാതനായി. അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.പരേതനായ ചെറുവത്ത് മഠത്തി അമ്മദ് ഹാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. നാദാപുരം തുണേരിയിലെ മുസ്ലിം ലീഗ് നേതാവായിരുന്നു.

ഓര്‍ക്കാട്ടേരി ചെട്ടിയാം വീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ എന്നിവരാണ് ഭാര്യമാര്‍. പരേതനായ മുഹമ്മദലി സിറാജ്, മുഹമ്മദലി ഷിഹാബ്, സിദ്ദീഖുല്‍ അക്ബര്‍, എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: സൗദമോള്‍ കാലിക്കടവ്, ഷബീബ കുറ്റ്യാടി, ഫര്‍സാനത്ത് തലശ്ശേരി. ഖബറടക്കം എണവള്ളൂര്‍ ജുമാമസ്ജിദില്‍

Most Popular