Monday, November 29, 2021
HomeNewsfeedഫിഫ റാങ്കിങില്‍ ഖത്തറിന് വന്‍കുതിപ്പ്; ഏഷ്യയില്‍ അഞ്ചാമത്

ഫിഫ റാങ്കിങില്‍ ഖത്തറിന് വന്‍കുതിപ്പ്; ഏഷ്യയില്‍ അഞ്ചാമത്

ദോഹ: ഫിഫ വേള്‍ഡ് റാങ്കിങില്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നിലയില്‍ ഖത്തര്‍. 1455 പോയിന്റ് ഉയര്‍ച്ചയില്‍ 42ാം റാങ്കിലെത്തിയ ഖത്തര്‍ ഏഷ്യയിലെ അഞ്ചാമത്തെ രാജ്യവുമായി.

കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ സെമിഫൈനല്‍ വരെയുള്ള കുതിപ്പാണ് ഖത്തറിന്റെ റാങ്കിങ് കുത്തനെ ഉയര്‍ത്തിയത്. കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 12 മാച്ചുകള്‍ പരാജയം അറിയാതെ മുന്നേറിയ ഖത്തര്‍ സെമിയില്‍ യുഎസിനോട് 1 ഗോളിന് തോല്‍ക്കുകയായിരുന്നു.

ഏഷ്യയില്‍ നമ്പര്‍ 1 ആയ ജപ്പാല്‍ നാല് റാങ്ക് മെച്ചപ്പെടുത്തി 24ാമത് ആയി. ഫിഫ വേള്‍ഡ് കപ്പ്, എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളിലെ വിജയമാണ് ജപ്പാന് തുണയായത്. 26ാം ലോക റാങ്കിങ് ഉള്ള ഇറാനാണ് ഏഷ്യയില്‍ രണ്ടാമത്. ആസ്‌ത്രേലിയ മൂന്നാം സ്ഥാനത്തും ദക്ഷിണ കൊറിയ നാലാം സ്ഥാനത്തുമുണ്ട്.

യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ബെല്‍ജിയം ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി. ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി. അതേസമയം, ഫ്രാന്‍സ് ഒരു സ്ഥാനം പിറകോട്ട് പോയി. മൂന്നാമതാണിപ്പോള്‍ ഫ്രാന്‍സ്. ഇംഗ്ലണ്ടും ഇറ്റലിയും യഥാക്രമം നാലു അഞ്ചും സ്ഥാനത്തെത്തി. കോപ അമേരിക്ക വിജയത്തിലൂടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അര്‍ജന്റീനയാണ് ആറാം സ്ഥാനത്ത്.
ALSO WATCH

Most Popular