Wednesday, December 1, 2021
HomeGulfQatarഖത്തറില്‍ വീണ്ടും കാല്‍പന്തുല്‍സവം; യുഎഇയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ എത്തും

ഖത്തറില്‍ വീണ്ടും കാല്‍പന്തുല്‍സവം; യുഎഇയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ എത്തും

ദോഹ: കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളില്‍ നിന്ന് പതുക്കെ മോചിതമായിക്കൊണ്ടിരിക്കുന്ന ഖത്തര്‍ വീണ്ടും കളിയാരവങ്ങളിലേക്ക്. യുഎഇയിലെ നാല് ഫുട്ബാള്‍ ക്ലബ്ബുകളാണ് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കായി ഖത്തറിലേക്കു വരുന്നത്.

ഈ വര്‍ഷം സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഷാര്‍ജ, ഷാര്‍ജ അല്‍ അഹ്ലി, അല്‍ ദുബൈ, അല്‍ വഹ്ദ തുടങ്ങിയ ക്ലബുകള്‍ ആണ് ദോഹയില്‍ എത്തിച്ചേരാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ മാര്‍ച്ചിലെ ഷെഡ്യൂളുകളാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് സപ്തംബറിലേക്ക് മാറ്റിയത്.

Most Popular