ദോഹ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 9ന് കായിക ദിനത്തില്‍ ആസ്പയര് പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും അടച്ചിടാല്‍ ആസ്പയര് സോണ്‍ തീരുമാനിച്ചു. വ്യക്തിഗത കായിക മല്‍സരങ്ങള്‍ ഇവിടെ നടക്കും. സുരക്ഷിതമായും സാമൂഹിക അകലം പാലിച്ചുകൊണ്ടുമായിരിക്കും പരിപാടികള്‍. കുടുംബങ്ങള്‍ക്ക് വ്യക്തിഗത ഇനങ്ങളിലോ അല്ലെങ്കില്‍ നാലുപേരുള്ള ഗ്രൂപ്പുകളായോ പരിപാടികളില്‍ സംബന്ധിക്കാം. എന്നാല്‍, മാസ്ക്ക ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിച്ചിരിക്കണം.